Latest News

സാധാരണക്കാരന്റെ ദൈവമായ മുത്തപ്പന്റെ സര്‍വമത ദര്‍ശനം വൈറലായി

കാസർഗോഡ്: സാധാരണക്കാരന്റെ ദൈവമായ മുത്തപ്പന്റെ സര്‍വമത ദര്‍ശനം വൈറലായി. വടക്കെ മലബാറിലെ ഒരു വീട്ടില്‍ മുത്തപ്പന്‍ കെട്ടിയാടുന്നതു കാണാനെത്തിയ പര്‍ദധാരിയായ മുസ്ലിം യുവതിയെ അരികിലേക്കു വിളിച്ച്‌ തനതു ശൈലിയില്‍ അശ്വസിപ്പിക്കുകയാണ്‌ മുത്തപ്പന്‍. തന്റെ മുന്‍പിലെത്തുന്ന ഏതു മനുഷ്യനെയും ഉള്ളു കൊണ്ടു തിരിച്ചറിയാനും ആശ്വാസവാക്കുകള്‍ കൊണ്ടു അവരെ കൈ പിടിച്ചുയര്‍ത്താനും മുത്തപ്പന്‌ കഴിയുന്നതിന്റെ അടയാളമായി ഈ വീഡിയോ മാറി.

കെട്ടിയാടുന്ന ദൈവക്കോലത്തിന്‌ മുന്‍പില്‍ എല്ലാവരും ഒരുപോലെയാണെന്നും ജീവിതയാത്രയില്‍ ഏതൊരു മനുഷ്യന്റെയും വിളിപ്പുറത്ത്‌ മുത്തപ്പന്‍ അത്താണിയായി എന്നുമുണ്ടാകുമെന്നുമാണ്‌ തന്നെ കാണാനെത്തിയ മുസ്ലിം മത വിഭാഗത്തില്‍പ്പെട്ട സ്‌ത്രീയോടും മകളോടും മുത്തപ്പന്‍ പറയുന്നത്‌.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top