Alappuzha

വോട്ട് ചോര്‍ച്ച ഉണ്ടായിട്ടില്ല,ഇത്തവണ കൂടുതല്‍ വോട്ടുകൾ പാർട്ടിക്ക് ലഭിച്ചെന്ന് സിപിഎം

ആലപ്പുഴ: യു പ്രതിഭ എം എല്‍ എയെ പരസ്യമായി തള്ളി പ്രാദേശിക നേതൃത്വം. കായംകുളത്ത് വോട്ട് ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് സി പി എം ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷന്‍ പ്രതികരിച്ചു.ഇത്തവണ കൂടുതല്‍ വോട്ടുകള്‍ പാര്‍ട്ടിക്ക് ലഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

കണക്കുകള്‍ നിരത്തിയാണ് ഏരിയ സെക്രട്ടറിയുടെ വിശദീകരണം. പ്രതിഭയ്‌‌ക്കെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് ഏരിയ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്. അതേസമയം ഫേസ്ബുക്ക് പോസ്റ്റിലെ ആരോപണങ്ങള്‍ പ്രതിഭ സംസ്ഥാന നേതൃത്വത്തിന് കൈമാറിയതായി സൂചനയുണ്ട്.

കായംകുളം നിയോജക മണ്ഡലത്തിലെ വോട്ടുചോര്‍ച്ച എങ്ങും ചര്‍ച്ചയായില്ലെന്ന് വിമര്‍ശിച്ചുകൊണ്ടാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ കഴിഞ്ഞ ദിവസം പ്രതിഭ രംഗത്തെത്തിയത്. എല്ലാത്തിനും കാലം കണക്ക് ചോദിക്കുമെന്ന് പറഞ്ഞാണ് എംഎല്‍എ കുറിപ്പ് അവസാനിപ്പിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top