Latest News

അത്യാധുനിക കീമോതെറാപ്പി യൂണിറ്റും, അപ്പോളോ പ്രോട്ടോണ്‍ ക്യാന്‍സര്‍ സെൻ്ററും അപ്പോളോ അഡ്‌ലക്‌സില്‍ പ്രവർത്തനമാരംഭിച്ചു

അങ്കമാലി:ക്യാന്‍സര്‍ ചികിത്സയില്‍ രണ്ട് പുതിയ സംരംഭങ്ങള്‍ക്ക് അപ്പോളോ അഡ്‌ലക്‌സില്‍ തുടക്കം കുറിച്ചു. അത്യാധുനിക കീമോതെറാപ്പി യൂണിറ്റും, അപ്പോളോ പ്രോട്ടോണ്‍ ക്യാന്‍സര്‍ സെന്‍ററിന്‍റെയും ഉദ്ഘാടനം  ഡോ. രാകേഷ് ജലാലി, നീലകണ്ണന്‍ പി. (സി.ഇ.ഒ., അപ്പോളോ ആഡ്‌ലക്‌സ്), ഹരീഷ് ത്രിവേദി (സി.ഇ.ഒ., അപ്പോളോ പ്രോട്ടോണ്‍) എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.

ലോകോത്തര നിലവാരത്തിൽ പണികഴിപ്പിച്ച കീമോതെറാപ്പി യൂണിറ്റിൻ്റെ സേവനത്തിനോടൊപ്പം അപ്പോളോ പ്രോട്ടോൺ സെൻ്ററിലെ വിദഗ്ദ്ധരായ ഡോ. രാകേഷ് ജലാലി (മെഡിക്കല്‍ ഡയറക്ടര്‍ APCC ചെന്നൈ), ഡോ. ശ്രീനിവാസ് ചില്ലുകുറി (സീനിയര്‍ കണ്‍സള്‍ട്ടന്റ്, റേഡിയേഷന്‍ ഓങ്കോളജി APCC, ചെന്നൈ) ഡോ. അശ്വതി സൂസന്‍ മാത്യു (കണ്‍സള്‍ട്ടന്‍റ് റേഡിയേഷന്‍, ഓങ്കോളജി, APCC ചെന്നൈ), ഡോ. സുജിത് കുമാര്‍ മുല്ലപ്പള്ളി (കണ്‍സള്‍ട്ടന്‍റ് മെഡിക്കല്‍ ഓങ്കോളജി, APCC ചെന്നൈ) എന്നീ ഡോക്ടര്‍മാരുടെയും സേവനം ലഭ്യമാക്കിയിരിക്കുന്നതാണ്.

ക്യാന്‍സര്‍ ചികിത്സാരംഗത്ത് വിശ്വപ്രസിദ്ധി നേടിയ അപ്പോളോ പ്രോട്ടോണിലെ ഡോക്ടര്‍മാരുടെ സേവനവും, ലോകോത്തര പരിചരണവുമാണ് ഇനി കേരളത്തിനു ലഭ്യമാകുന്നതെന്ന് ആശുപത്രി സി.ഇ.ഒ. നീലകണ്ണന്‍  അറിയിച്ചു. ക്യാൻസർ ചികിത്സാരംഗത്ത് ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വികസിതമായ ചികിത്സാരീതിയാണ് അപ്പോളോ പ്രോട്ടോൺ സെൻ്ററിൻ്റെ പ്രത്യേകത. കേരളത്തിൽ അപ്പോളോ പ്രോട്ടോൺ സെൻ്റർ വരുന്നതോടെ ഇനി മികച്ച ക്യാൻസർ ചികിത്സക്കായി മലയാളികൾക്ക് അന്യ സംസ്ഥാനങ്ങളിലേക്കൊ അന്യ രാജ്യങ്ങളിലേക്കൊ പോവേണ്ടതില്ലെന്നുംഅദ്ദേഹം അറിയിച്ചു. ക്യാൻസർ എന്ന അസുഖം ചികിത്സിച്ചു മാറ്റാവുന്ന ഒന്നാണെന്നും അതിന് അപ്പോളോ പ്രോട്ടോൺ പോലുള്ള ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഇന്ന് ലോകത്തുണ്ടെന്നും അപ്പോളോ അഡ്‌ലക്‌സ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. അനില്‍ എസ്.ആര്‍. അഭിപ്രായപ്പെട്ടു. ക്യാൻസറിന് ഏറ്റവും മികച്ച ചികിത്സ സാമ്പത്തിക സ്ഥിതി നോക്കാതെ എല്ലാവർക്കും ലഭ്യമാക്കാനാണ് അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി പരിശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പകർച്ചവ്യാധികൾ അല്ലാത്ത രോഗങ്ങളിൽ ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ക്യാൻസർ ആണെന്ന് ഡോ. രാകേഷ് ജലാലി പറഞ്ഞു. പണ്ട് വികസിത രാജ്യങ്ങളിലുള്ളവർക്ക് മാത്രം വരുന്ന ഒരു അസുഖമായാണ് നമ്മൾ ക്യാൻസറിനെ കണ്ടിരുന്നതെന്നും ഇന്ന് അത് ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളെയും വളരെയധികം ബാധിച്ചിരിക്കുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രായഭേദമന്യേ ഇന്ന് ക്യാൻസർ നമ്മളെ ബുദ്ധിമുട്ടിക്കുന്ന അവസരത്തിൽ കൃത്യസമയത്തുള്ള ഇടപെടലുകൾ ഈ രോഗത്തെ അകറ്റി നിർത്താൻ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അപ്പോളോ ആഡ്‌ലകസിലെ ഓൺകോളജി ഡോക്ടര്‍മാരായ ഡോ. ഫിലിപ്പ് ജോര്‍ജ്ജ് കുറ്റിക്കാട്ട് (മെഡിക്കല്‍ ഒങ്കോളജിസ്റ്റ്), ഡോ. ഹരി കുമാര്‍ ഉണ്ണി (സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ്) എന്നിവരും, ജോയ് ഗോമസ് (ജി.എം. മാര്‍ക്കറ്റിംഗ്), എസ്. നരസിംഹന്‍ (ജി.എം. മാര്‍ക്കറ്റിംഗ്, അപ്പോളോ പ്രോട്ടോണ്‍ ക്യാന്‍സര്‍ സെന്റര്‍) എന്നിവരും വാർത്താസമ്മേളനത്തിൽ സന്നിഹിതരായിരുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top