Breaking News

കോഴിക്കോട് പശുക്കടവിൽ തോക്കുമായി മാവോയിസ്റ്റുകളെത്തി, നാല് സ്ത്രീകളും രണ്ടു പുരുഷന്മാരും

പ്രതീകാത്മക ചിത്രം

കോഴിക്കോട് : പശുക്കടവിൽ മാവോയിസ്റ്റ് സംഘമെത്തി. തിങ്കളാഴ്ച വൈകിട്ടോടെയാണ് പാമ്പൻകോട് മലയിൽ എം.സണ്ണി, എം.സി.അശോകൻ എന്നിവരുടെ വീടുകളിൽ 6 മാവോയിസ്റ്റുകൾ എത്തിയത്. 4 സ്ത്രീകളും 2 പുരുഷൻമാരുമടങ്ങിയ സംഘം അശോകന്റെ വീട്ടിൽനിന്ന് ഭക്ഷണം കഴിച്ച ശേഷം പാഴ്സൽ വാങ്ങിയാണു പോയത്.”ഒരാൾ തോക്കുമായി റോഡിൽനിന്നു, മറ്റുള്ളവർ വീടുകളിൽ കയറി സംസാരിച്ചു. മലയാളത്തിലാണ് സംസാരിച്ചതെന്ന് വീട്ടുകാർ പറഞ്ഞു. 6 പേരുടെയും പക്കൽ തോക്കുണ്ടായിരുന്നെന്നും കാർഷിക മേഖലയുമയി ബന്ധപ്പെട്ട കാര്യങ്ങളാണ് ചോദിച്ചതെന്നും വീട്ടുകാർ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top