Entertainment

അവധി ആഘോഷിക്കാനായി സാമന്ത കേരളത്തിൽ,ചിത്രങ്ങൾ

തെന്നിന്ത്യയിൽ തിളങ്ങി നിൽക്കുന്ന താരമാണ് സാമന്ത. തെലുങ്കിലും തമിഴിലുമായി നിരവധി ചിത്രങ്ങളിലാണ് സാമന്ത അഭിനയിച്ചുകൊണ്ടിരിക്കുന്നത്.സിനിമ തിരക്കുകള്‍ക്ക് ഇടയിലും യാത്രകള്‍ക്കും മറ്റുമായി താരം സമയം ചെലവഴിക്കാറുണ്ട്.ഇപ്പോള്‍ അവധി ആഘോഷിക്കാനായി കേരളത്തില്‍ എത്തിയിരിക്കുകയാണ് താരം.

 

അതിരപ്പള്ളി വെള്ളച്ചാട്ടത്തില്‍ നിന്നുള്ള മനോ​ഹര ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചുവന്ന ഷോര്‍ട്സും ടോപ്പും ധരിച്ച്‌ വെള്ളച്ചാട്ടം ആസ്വദിക്കുന്ന താരത്തെയാണ് ചിത്രങ്ങളില്‍ കാണുന്നത്.അതിന് പിന്നാലെ ആലപ്പുഴ മാരാരിക്കുളം ബീച്ചില്‍ നിന്നുള്ള ചിത്രങ്ങള്‍ താരം പങ്കുവച്ചത്. തന്റെ ഉറ്റ സുഹൃത്തായ മേഘന വിനോദിനൊപ്പം കടല്‍ത്തീരത്ത് ഇരിക്കുന്ന സാമന്തയാണ് ചിത്രത്തില്‍. നീയില്ലാത്ത ജീവിതം ഓര്‍ക്കാന്‍ പോലുമാവുന്നില്ല എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. ഈ ചിത്രവും ആരാധകരുടെ മനം കവരുകയാണ്.

നിരവധി സിനിമകളാണ് സാമന്തയുടേതായി റിലീസിന് ഒരുങ്ങുന്നത്. ശകുന്തളയുടെ വേഷത്തില്‍ എത്തുന്ന ശാകുന്തളയിലെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധ നേടിയിരുന്നു. കൂടാതെ വിജയ് സേതുപതിക്കും നയന്‍താരയ്ക്കുമൊപ്പം കാത്തുവാക്കിലെ രണ്ട് കാതല്‍ എന്ന ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top