Breaking News

ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ വഴങ്ങിയെന്നത് മാധ്യമ വ്യാഖ്യാനം,പേഴ്സണൽ സ്റ്റാഫ് പെൻഷൻ നിർത്തില്ലെന്നും കോടിയേരി

തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള വിഷയത്തില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാര്‍ ഒരു വിധത്തിലും ഗവര്‍ണര്‍ക്ക് വഴങ്ങിയിട്ടില്ലെന്ന് കോടിയേരി പറഞ്ഞു. ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ വഴങ്ങിയെന്നത് മാധ്യമ വ്യാഖ്യാനം മാത്രമായിരുന്നു. ഗവര്‍ണര്‍ സ്വീകരിച്ച നടപടി ഗവര്‍ണര്‍ തന്നെ തിരുത്തുകയായിരുന്നു. മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നതില്‍ തെറ്റില്ല. എന്തെങ്കിലും പ്രതിസന്ധിയുണ്ടാകുന്ന സാഹചര്യം വന്നാല്‍ അപ്പോള്‍ പാര്‍ട്ടി ഇടപെടുമെന്നും കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ പെന്‍ഷന്‍ തുടരുമെന്നും കോടിയേരി പറഞ്ഞു. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ പെന്‍ഷന്‍ കാലങ്ങളായി തുടര്‍ന്ന് പോരുന്നുണ്ട്. 1984 മുതല്‍ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ നല്‍കുന്നുണ്ട്. കാര്യങ്ങളറിയാനാണ് ഗവര്‍ണര്‍ ഫയല്‍ ചോദിച്ചതെങ്കില്‍ തെറ്റുപറയാനാകില്ല. ഗവര്‍ണറുടെ ഭാഗത്ത് നിന്ന് എന്ത് നിലപാടാണ് ഉണ്ടാകുന്നതെന്നറിയാന്‍ ഒരു മാസം കാത്തിരിക്കാമെന്നും കോടിയേരി വ്യക്തമാക്കി. ഗവര്‍ണറുടെ ഭരണഘടനാ അവകാശം മാനിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top