Breaking News

നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ചു രണ്ടു പേര്‍ മരിച്ചു

കണ്ണൂർ:നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ചു രണ്ടു പേര്‍ മരിച്ചു. കാര്‍ യാത്രക്കാരായ ചിറക്കല്‍ അലവിലെ പ്രജുല്‍ (34) പൂര്‍ണിമ (30) എന്നിവരാണ് മരിച്ചത്.ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്ന 2 പേര്‍ക്ക് പരുക്കേറ്റു. കണ്ണൂര്‍ പാപ്പിനിശ്ശേരി -പിലാത്തറ കെഎസ്ടിപി റോഡ് കെ.കണ്ണപുരം പാലത്തിനു സമീപം പുലര്‍ച്ചെ 2.30നായിരുന്നു അപകടം.

മൂകാംബിക ക്ഷേത്രദര്‍ശനം കഴിഞ്ഞു പുലര്‍ച്ചെ നാട്ടിലേക്ക് മടങ്ങി വരുന്നതിനിടെയാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top