Breaking News

സിഒഎ സംസ്ഥാന സമ്മേളനത്തിനുള്ള സ്വാഗത സംഘം രൂപീകരിച്ചു

കൊച്ചി:പതിമൂന്നാമത് കേബിള്‍ ടി.വി ഓപ്പറേറ്റഴ്സ് അസോസിയേഷന്‍(COA) സംസ്ഥാന സമ്മേളനത്തിനുള്ള സ്വാഗത സംഘം രൂപീകരിച്ചു. സി.ഒ.എ ഭവനില്‍ ചേര്‍ന്ന സ്വാഗത സംഘ രൂപീകരണ യോഗം സി.ഒ.എ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി രാജന്‍ ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് 9,10 തിയതികളില്‍ എറണാകുളത്താണ് സംസ്ഥാനസമ്മേളനം നടക്കുക.

കോവിഡ് സാഹചര്യത്തിൽ പൊതുചടങ്ങുകൾ ചുരുക്കിയാണ് ഈ തവണ സമ്മേളന പരിപാടികൾ.

സമ്മേളനം വിജയിപ്പിക്കുന്നതിനായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.

കൊച്ചി മേയർ എം അനിൽകുമാർ ചെയർമാനും സി ആർ സുധീർ ജനറൽ കൺവീനറുമായാണ് ആണ് സ്വാഗത സംഘം രൂപീകരിച്ചത്. വിവിധ സബ് കമ്മിറ്റികൾക്ക് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകും. സിഒഎ ഭവനിൽ നടന്ന സ്വാഗതസംഘം രൂപീകരണ യോഗത്തിൽ പ്രസിഡണ്ട് അബൂബക്കർ സിദ്ദീഖ് അധ്യക്ഷനായി. ട്രഷറർ പി എസ് സിബി, കെസിസിഎൽ ചെയർമാൻ കെ ഗോവിന്ദൻ,എംഡി സുരേഷ് കുമാർ,കെസിബിഎൽ ചെയർമാൻ പ്രവീൺ മോഹൻ, എംഡി രാജ്മോഹൻ മാമ്പ്ര, സിഒഎ എക്സിക്യൂട്ടീവ് അംഗങ്ങളായ പി ബി സുരേഷ് കുമാർ, നിസാർ കോയപ്പറമ്പിൽ എന്നിവർ സംസാരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top