Breaking News

പൊങ്കാല നിറവിൽ അനന്തപുരി, ആറ്റുകാൽ ക്ഷേത്രത്തിലെ പണ്ടാരഅടുപ്പിൽ തീ പകർന്നു

തിരുവനന്തപുരം: ആറ്റുകാൽ ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ തീ പകർന്നു. പൊങ്കാല നിറവിൽ അനന്തപുരി. ഇത്തവണയും വീടുകളിലാണ് കൂടുതൽ പൊങ്കാല. ഭക്തർ വീടുകളിൽ പൊങ്കാല ഒരുക്കി തുടങ്ങി. ഉച്ചയ്ക്ക് 1 20 ന് പൊങ്കാല നിവേദിക്കും.

തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ്‌ ക്ഷേത്രമുറ്റത്തെ പണ്ടാരഅടുപ്പില്‍ മാത്രമായി പൊങ്കാല നടക്കുന്നത്‌. എഴുന്നള്ളത്തിനും നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്തിയിട്ടുണ്ട്. കുത്തിയോട്ടവും പണ്ടാര ഓട്ടവും മാത്രമാണ് നടത്തുന്നത്. കുത്തിയോട്ടത്തിനായി തെരഞ്ഞെടുത്ത ഒരു കുട്ടി മാത്രമാണ് ഉള്ളത്. ചടങ്ങുകള്‍ മുടങ്ങാതിരിക്കാന്‍ വേണ്ടി മാത്രമാണ് ഈ ക്രമീകരണം ഒരുക്കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top