കൊച്ചിയില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. ഹോട്ടല്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന നടത്തിയ എട്ട് പേര് പിടിയില്‍.അറസ്റ്റിലായവരില്‍ ഒരു യുവതിയും ഉള്‍പ്പെടുന്നു. ഇവരില്‍ നിന്ന് 60 ഗ്രാം എംഡിഎംഎ പിടികൂടി. പ്രതികളുടെ മൂന്ന് വാഹനങ്ങളും എക്സൈസ് കസ്റ്റഡിയിലെടുത്തു.
കൊച്ചി മാമംഗലത്തെ ഹോട്ടലില്‍ റൂമെടുത്ത് വില്പന നടത്തുന്നതിനിടെയാണ് അറസ്റ്റിലായത്. വില്പനയ്ക്കെത്തിയ നാലുപേരും വാങ്ങാനെത്തിയ നാലുപേരുമാണ് പിടിയിലായത്. ആലുവ സ്വദേശികളായ റിച്ചു റഹ്മാന്, മലപ്പുറം സ്വദേശി മുഹമ്മദലി, തൃശൂര്‍ സ്വദേശി ബിപേഷ്,കണ്ണൂര്‍ സ്വദേശി സല്മാന് എന്നിവര്‍ ഇടപ്പള്ളിയിലെ ഹോട്ടലില്‍ ഇന്നലെ മുതല്‍ താമസിച്ചുവരികയായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെ കൊല്ലത്തുനിന്ന് യുവതി അടക്കം നാല് പേര് ഇവരെ കാണാനായി എത്തി. രഹസ്യവിവരത്തെത്തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
ഇരുപത് ലക്ഷം രൂപയുടെ ലഹരിമരുന്നുമായി ഇന്നലെ ഒരു യുവാവിനെ പിടികൂടിയിരുന്നു. താമരശേരി അമ്ബായത്തോട് സ്വദേശി റോഷനെയാണ് എക്സൈസ് പിടികൂടിയത്. എംഡിഎംഎയും എല്‍എസ്ഡിയുമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.