Breaking News

പി.എസ്.എല്‍.വി സി 52 വിജയകരമായി വിക്ഷേപിച്ചു,2022ലെ ആദ്യ ദൗത്യം

ന്യൂഡൽഹി:പി.എസ്.എല്‍.വി സി 52 വിജയകരമായി വിക്ഷേപിച്ചു. സതീഷ് ധവാന്‍ സ്പേസ് സെന്ററിനെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്നായിരുന്നു വിക്ഷേപണം. ഭൗമനിരീക്ഷണ ഉപഗ്രഹശ്രേണിയിലെ ഏറ്റവും ആധുനിക ഉപഗ്രമായ ഇ.ഒ.എസ്–04നെ  529 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിച്ചു . ഏതുകാലാവസ്ഥയിലും വ്യക്തമായ ചിത്രങ്ങള്‍ നല്‍കാന്‍ ഉപഗ്രഹത്തിനാകും. കൃഷി, വനം, െവള്ളപ്പൊക്ക മാപ്പിങ് തുടങ്ങിയ  മേഖലകളില്‍ വലിയ മാറ്റത്തിനു ഇ.ഒ.എസ് –04 ഇടയാക്കും. ടെക്നോളജി ഡൊമണ്‍സ്ട്രേഷന്‍ സാറ്റലൈറ്റായ ഐ.എന്‍.എസ്  2 TDയും തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ വിദ്യാര്‍ഥികളുടെ സംഘം വികസിപ്പിച്ച് ഇന്‍സ്്പയര്‍ സാറ്റ് 1 എന്നീ ഉപഗ്രഹങ്ങളും പി.എസ്.എല്‍.വി സി 52 ഭ്രമണപഥത്തിലെത്തിച്ചു. മലയാളിയായ ചെയര്‍മാന്‍ എസ്.സോമനാഥ്  സ്ഥാനമേറ്റെടുത്തതിനു ശേഷമുള്ള ഇസ്റോയുെട ആദ്യ ദൗത്യമാണിത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top