Uncategorized

സ്കോപ്പസിന്റെ  പുതിയ ഉത്പന്നമായ  EDFA യുടെ കേരളത്തിലെ വിതരണോദ്ഘാടനം നടന്നു

തിരൂർ:അന്താരാഷ്ട്ര കമ്പനിയായ സ്കോപ്പസിന്റെ  പുതിയ ഉത്പന്നമായ  EDFA യുടെ കേരളത്തിലെ വിതരണോദ്ഘാടനം    സ്‌കോപ്പസിന്റെ  സെയിൽസ് ഹെഡ് മനോജ്  വർമ്മ , സ്‌കോപ്പസിന്റെ കേരളത്തിലെ  അംഗീകൃത  വിതരണക്കാരായ  സാറ്റ്‌വിഷന്റെ മാനേജിംഗ് പാർട്ണർ ചാക്കോ  എന്നിവരുടെ സാന്നിദ്ധ്യത്തിൽ കേരള കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ  (COA) സംസ്ഥാന പ്രസിഡൻറ്  അബുബക്കർ സിദ്ദിഖ് നിർവ്വഹിച്ചു.

അതി നൂതന സാങ്കേതിക മികവുകൾ ഉൾപ്പെടെ തികച്ചും അന്താരാഷ്ട്ര  നിലവാരത്തിൽ,  തായ്‌വാനിൽ നിർമ്മിച്ച് പൂർണ്ണമായും ഇറക്കുമതി ചെയ്യുന്നതാണ് ഈ EDFA കൾ എന്ന് കമ്പനി മേധാവികൾ അറിയിച്ചു.

8 out,  16 out,  32 out തുടങ്ങി എല്ലാ വിധത്തിലുള്ള EDFA കളും ഇതൊടപ്പം പുറത്തു ഇറക്കിയിട്ടുണ്ട്. 50-ൽപ്പരം dealers -ഉം  സർവ്വീസ് സെന്ററും ഉള്ള കേരളത്തിൽ വളരെ മികച്ച ബിസിനസ് സാദ്ധത്യകളാണ് ഉള്ളതെന്ന്  കമ്പനി അധികൃതർ പറഞ്ഞു.

ഉയർന്ന ഗുണനിലവാരമുള്ള OLT, ONU തുടങ്ങിയ ഇൻറർനെറ്റ് ഉപകരണങ്ങൾ വിതരണ ചെയ്തതിലൂടെ ചുരുങ്ങിയ സമയം കൊണ്ട് മാർക്കറ്റിൽ ശക്തമായ സാന്നിദ്ധ്യം  ഉറപ്പിക്കുവാനും സ്കോപ്പസിന് സാധിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top