Breaking News

സ്വപ്നയ്‌ക്ക് നോട്ടീസ് അയച്ച് ഇഡി,നാളെ ചോദ്യം ചെയ്യും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിനെ നാളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും.ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചു. ചാനലുകളില്‍ സ്വപ്‌ന നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.

സ്വപ്‌നയുടെ മൊഴി കോടതിയില്‍ ഹാജരാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കസ്റ്റഡിയിലിരിക്കെ റെക്കോ‌ര്‍ഡ് ചെയ്ത സംഭാഷണം പുറത്തുവിട്ടതിനെക്കുറിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിച്ചറിയുക. മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറയാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചുവെന്നായിരുന്നു ശബ്ദ രേഖയില്‍ ഉണ്ടായിരുന്നത്. പുറത്തുവന്ന ശബ്ദരേഖയ്ക്ക് പിന്നില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറാണെന്ന് ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ സ്വപ്‌ന ആരോപിച്ചിരുന്നു.

നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തുന്ന വിവരം ശിവശങ്കറിന് നേരത്തെ തന്നെ അറിയാമായിരുന്നെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന ശിവശങ്കറിന്റെ ആത്മകഥ പുറത്തുവന്നതിന് പിന്നാലെയായിരുന്നു ഗുരുതര ആരോപണങ്ങളുമായി സ്വപ്‌ന രംഗത്തെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top