പനാജി:ബോളിവുഡ് നടി മൗനി റോയ് വിവാഹിതയായി. മലയാളിയായ സൂരജ് നമ്പ്യാരാണ് വരന്. ഇന്ന് ഗോവയില്‍ വച്ച് ഹിന്ദു മതാചാരപ്രകാരമായിരുന്നു വിവാഹം.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുത്തു. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ശേഷമാണ് വിവാഹം. ദുബായില്‍ ബാങ്കറാണ് സൂരജ്.
നടന് അര്ജുന് ബിജ്ലാനിയാണ് വിവാഹചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. മിസ്റ്റര്‍ ആന്‍ഡ് മിസിസ് നമ്ബ്യാര്‍ എന്ന അടിക്കുറിപ്പിലാണ് ചിത്രം. ചുവന്ന ബോര്‍ഡറിലുള്ള വെള്ള പട്ടു സാരിയും സ്വര്‍ണാഭരണങ്ങളും അണിഞ്ഞ് അതിമനോഹരിയാണ് മൗനി. ഗോള്‍ഡന്‍ കുര്‍ത്തയും മുണ്ടുമാണ് സുരജിന്റെ വേഷം.