Breaking News

ഇൻസ്റ്റയിലൂടെ സൗഹൃദം,ഈരാറ്റുപേട്ടയിലെത്തി മുറിയെടുത്ത് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

കോട്ടയം: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലോഡ്ജിലെത്തിച്ച്‌ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍.പാലക്കാട് തിരുവഴിയാട് സ്വദേശി റിയാസി(35)നെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷമായിരുന്നു യുവാവിന്റെ പീഡനം. പാലക്കാട് നിന്നും ഈരാറ്റുപേട്ടയിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം കടന്നുകളഞ്ഞ യുവാവിനെ കണ്ണൂരില്‍ നിന്നാണ് പിടികൂടിയത്.

കഴിഞ്ഞദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടി സ്‌കൂളിലെത്താന്‍ വൈകിയത് ശ്രദ്ധയില്‍പ്പെട്ട സ്‌കൂള്‍ അധികൃതര്‍ വിവരം പൊലീസില്‍ അറിയിച്ചതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി, കഴിഞ്ഞദിവസം ഈരാറ്റുപേട്ടയില്‍ എത്തി ലോഡ്ജില്‍ മുറിയെടുത്തു.

തുടര്‍ന്ന് സ്‌കൂളിന് സമീപമെത്തി കുട്ടിയെ നിര്‍ബന്ധിച്ച്‌ ഓട്ടോയില്‍ കയറ്റികൊണ്ടുപോയി ലോഡ്ജിലെത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു എന്നാണ് കേസ്. സംഭവത്തിന് ശേഷം കുട്ടിയെ സ്‌കൂളിന് സമീപംതന്നെ ഇറക്കിവിട്ട ശേഷം യുവാവ് കടന്നുകളയുകയും ചെയ്തു.

പെണ്‍കുട്ടി സ്‌കൂളിലെത്താന്‍ വൈകിയത് ശ്രദ്ധയില്‍പ്പെട്ടതോടെ സ്‌കൂള്‍ അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെക്കുറിച്ച്‌ കൃത്യമായ സൂചനകളൊന്നും ആദ്യഘട്ടത്തില്‍ ലഭിച്ചിരുന്നില്ല. ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ണൂരില്‍നിന്ന് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ പ്രതി ഇക്കാര്യങ്ങളെല്ലാം മറച്ചുവെച്ചാണ് ഇന്‍സ്റ്റാഗ്രാമില്‍ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ ഇന്‍സ്റ്റാഗ്രാം വഴി പെണ്‍കുട്ടികളെ പരിചയപ്പെട്ട് കെണിയിലാക്കുന്നയാളാണെന്നും പൊലീസ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top