Ernakulam

വർമ്മ ഹോസ്പിറ്റലിൽ ആയുർവേദ മൾട്ടി സ്പെഷ്യാലിറ്റി ചികിത്സ വിഭാഗം പ്രവർത്തനമാരംഭിക്കുന്നു

കൊച്ചി: തൃപ്പൂണിത്തുറ വർമ്മ ഹോസ്പിറ്റലിൻ്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് ഹോസ്പിറ്റലിൽ ആയുർവേദ മൾട്ടി-സ്പെഷ്യാലിറ്റി ചികിത്സ വിഭാഗം പ്രവർത്തനമാരംഭിക്കുന്നു.ജനുവരി 24 രാവിലെ 10 ന് ആയുർവേദ മൾട്ടി-സ്പെഷ്യാലിറ്റി ചികിത്സ വിഭാഗത്തിൻ്റെ ഉദ്ഘാടനം നടക്കും.

പ്രശസ്ത ആയുർവേദ ഔഷധ നിർമ്മാണ സ്ഥാപനമായ ‘ആനന്ദവൈദ്യാശ്രമത്തിൻ്റെ’ സഹകരണത്തോടെ ആരംഭിക്കുന്ന ആയുർവേദ വിഭാഗത്തിൽ വിദഗ്ധരായ ആയുർവേദ ഡോക്ടർമാരുടെ സേവനം ലഭ്യമാകും.

ഉന്നത ഗുണനിലവാരമുള്ള ആയുർവേദ ഔഷധങ്ങളും ഇവിടെനിന്നും ലഭ്യമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top