Breaking News

ദിലീപ് എത്തിയത് സഹോദരൻ അനൂപിനൊപ്പം,5 പ്രതികളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതി ദിലീപ് ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തി.ദിലീപും സഹോദരന്‍ അനുപൂം സഹോദരീ ഭര്‍ത്താവ് സൂരജും ഒന്നിച്ചാണ് എത്തിയത്. KL07CT1000 വെള്ള ഇന്നോവ കാറിലാണ് മൂവരും കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് എത്തിയത്.

ദിലീപിന്റെ ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവര്‍ നേരത്തെ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയിരുന്നു. ഇന്ന് രാവിലെ 9 മണിക്ക് ഹാജരാകണമെന്നാണ് അഞ്ച് പേര്‍‌ക്കും നോട്ടീസ് നല്‍കിയിരുന്നത്. ഇന്ന് മുതല്‍ മൂന്ന് ദിവസം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് കോടതി ഉത്തരവ്. ചോദ്യം ചെയ്യലിലൂടെ ലഭിക്കുന്ന വിവരങ്ങളും മറ്റു തെളിവുകളും അടക്കമുള്ള റിപ്പോര്‍ട്ട് വ്യാഴാഴ്ച രാവിലെ മുദ്രവച്ച കവറില്‍ നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തടസ്സമുണ്ടാക്കിയാല്‍ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top