Latest News

സിപിഎം നേതാവ് പി എ മുഹമ്മദ് അന്തരിച്ചു

കല്‍പ്പറ്റ: സിപിഎം നേതാവ് പി എ മുഹമ്മദ് അന്തരിച്ചു. 84 വയസ്സായിരുന്നു. വൈത്തിരി ചേലോട് ഗുഡ്‌ഷെപ്പേര്‍ഡ് ആശുപത്രിയില്‍ വെള്ളിയാഴ്ച പകല്‍ 11.30 ഓടെയായിരുന്നു അന്ത്യം.സിപിഎം വയനാട് മുന്‍ ജില്ലാ സെക്രട്ടറിയാണ്.

1973ല്‍ സിപിഎം വയനാട് ജില്ലാ കമ്മിറ്റി രൂപീകരിച്ചപ്പോള്‍ മുതല്‍ സെക്രട്ടറിയറ്റംഗമായിരുന്ന, പി എ മുഹമ്മദ്, കാല്‍ നൂറ്റാണ്ട് കാലം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.

സിപിഐ സംസ്ഥാന കമ്മറ്റി അംഗം ,സിഐടിയു ജില്ലാ പ്രസിഡന്റ്, വൈത്തിരി പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്ക്‌ പ്രസിഡന്റ്‌, മേപ്പാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌, ദേശാഭിമാനി ഡയറക്ടര്‍ ബോര്‍ഡംഗം തുടങ്ങിയ പദവികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

2017 ല്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ സംസ്ഥാന സമിതിയില്‍ നിന്നും ഒഴിവാകുകയായിരുന്നു. നേരിയതോതിലുള്ള പക്ഷാഘാതത്തെ തുടര്‍ന്ന്‌ ഒരു മാസമായി ചികിത്സയിലായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top