ന്യൂഡൽഹി:മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്ശന് സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഓസ്കാര്‍ നോമിനേഷന് പട്ടികയില്‍.ഗ്ലോബല്‍ കമ്യൂണിറ്റി ഓസ്കര് അവാര്‍ഡ്സ്-2021നുള്ള ഇന്ത്യയില്‍ നിന്നുള്ള നോമിനേഷന് പട്ടികയിലാണ് മരക്കാര്‍ ഇടംപിടിച്ചിരിക്കുന്നത്. സൂര്യ നായകനായ തമിഴ് ചിത്രം ജയ് ഭീമും ഓസ്കാര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മികച്ച ഫീച്ചര്‍ ഫിലിം വിഭാഗത്തിനുള്ള നോമിനേഷന് പട്ടികയിലാണ് ചിത്രം ഇടംനേടിയിരിക്കുന്നത്.
ഓസ്കാര്‍ നോമിനേഷനുകള്‍ക്കുള്ള വോട്ടെടുപ്പ് ജനുവരി 27 വ്യാഴാഴ്ച തുടങ്ങി ഫെബ്രുവരി 1 ചൊവ്വാഴ്ച വരെ തുടരും.
മികച്ച ഫീച്ചര്‍ സിനിമ, സ്പെഷ്യല്‍ എഫക്ട്സ്, വസ്ത്രാലങ്കാരം എന്നീ മേഖലകളില്‍ ദേശീയ പുരസ്കാരം ലഭിച്ച ചിത്രമാണ് മരക്കാര്‍. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ രണ്ടിന് തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം ഡിസംബര്‍ 17 ന് ആമസോണ്‍ പ്രൈമിലും റിലീസ് ചെയ്തിരുന്നു. മോഹന്‍ലാലിന് പുറമേ നെടുമുടി വേണു, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്ല്യാണി പ്രിയദര്ശന്, കീര്‍ത്തി സുരേഷ്, മുകേഷ്, സുനില്‍ ഷെട്ടി, ഇന്നസെന്റ്, മാമുക്കോയ തുടങ്ങി നീണ്ട താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.