Alappuzha

ഭർതൃവീട്ടിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ചവറ:ഭർതൃവീട്ടിൽ യുവതിയെ ആത്മഹത്യ  ചെയ്ത നിലയിൽ കണ്ടെത്തി. ചവറ തോടിനു വടക്ക് കോട്ടയിൽ വടക്കേതിൽ ശ്യാം രാജിനെ ഭാര്യ സ്വാതിശ്രീയെയാണ്(22) ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. രാവിലെ 11 മണിയോടെയാണ് കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കളും നാട്ടുകാരും ചേർന്ന് വാതിൽ തകർത്ത് അകത്തുകയറി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവരുടേത് പ്രണയവിവാഹമായിരുന്നു. ആറുമാസം മുമ്പാണ് വിവാഹം.

മരണത്തിൽ ദുരൂഹത ആരോപിച്ച് സ്വാതിശ്രീയുടെ കുടുംബം ചവറ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top