Breaking News

പ്രായപൂർത്തിയാകാത്ത മക്കളെ ഭർത്താവിന്റെ അടുത്ത് ഏൽപ്പിച്ച് യുവതി ഒളിച്ചോടി; കാമുകനും യുവതിയും അറസ്റ്റിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത മക്കളെ ഭർത്താവിന്റെ അടുത്ത് ഏൽപ്പിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിൽ. വിളവൂർക്കലിൽ വാടകയ്‌ക്ക് താമസിക്കുന്ന ലക്ഷ്മി (31), വിളവൂർക്കൽ ഈഴക്കോട് മഞ്ജുഭവനിൽ എം മനോജ് (36) എന്നിവരാണ് മലയിൻകീഴ് പോലീസിന്റെ പിടിയിലായത്.

മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയാണ് ലക്ഷ്മി. രണ്ട് കുഞ്ഞുങ്ങളെ ഭർത്താവിന്റെ അമ്മയെ എല്പിച്ച ശേഷമാണ് ലക്ഷ്മി ഇളയ കുഞ്ഞുമായി കാമുകനോടൊപ്പം മുങ്ങിയത്. മനോജ് വിവാഹിതനും ഒരു കുഞ്ഞിന്റെ അച്ഛനുമാണ്. അടുത്തിടെ ഇയാൾ വിവാഹമോചിതനായിരുന്നു. ലക്ഷ്മിയുടെ ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ ഭർത്താവും കുഞ്ഞുങ്ങളും വേണ്ടെന്നും കാമുകനോടൊപ്പം പോകാനാണ് താത്പര്യമെന്നും യുവതി പോലീസിനോട് പറഞ്ഞു

പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് പോയതിന് ലക്ഷ്മിക്കെതിരെ പോലീസ് കേസെടുത്തു. പ്രേരണാക്കുറ്റത്തിന് കാമുകനെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top