Kannur

മൊബൈല്‍ ഗെയിം:ഫോണ്‍ എറിഞ്ഞുടച്ച ശേഷം രണ്ട് വിദ്യാർഥികൾ ജീവനൊടുക്കി

കണ്ണൂർ:മൊബൈല്‍ ഗെ​യി​മി​ല്‍ ഹ​രം കയറിയ ര​ണ്ട് വിദ്യാര്‍ഥികള്‍ റേഞ്ച് കിട്ടാത്തതിനെ തുടര്‍ന്ന് ഫോണ്‍ എറിഞ്ഞുടച്ച ശേഷം ജീ​വ​നൊ​ടു​ക്കിയതായി റിപ്പോർട്ട്.ധ​ര്‍​മ​ട​ത്തും ക​തി​രൂ​ര്‍ മ​ലാ​ലി​ലു​മാ​ണ് ര​ണ്ട് സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ആത്മഹത്യ ചെയ്തത്.

പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​യാ​യ ധ​ര്‍​മ​ടം കി​ഴ​ക്കെ പാ​ല​യാ​ട് റി​വ​ര്‍​വ്യൂ​വി​ല്‍ റാ​ഫി- സു​നീ​റ ദ​മ്ബ​തി​ക​ളു​ടെ മ​ക​നും എ​സ്‌എ​ന്‍ ട്ര​സ്റ്റ് സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യു​മാ​യ അ​ദി​നാ​ന്‍ (17), ക​തി​രൂ​ര്‍ മ​ലാ​ല്‍ എ​കെ​ജി വാ​യ​നാ​ശാ​ല​ക്ക് സ​മീ​പ​ത്തെ അ​ഥ​ര്‍​വ് (14) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ത​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണ്‍ എ​റി​ഞ്ഞ് ത​ക​ര്‍​ത്ത ശേ​ഷം അ​ദി​നാ​ന്‍ വി​ഷം ക​ഴി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം. മൊ​ബൈ​ല്‍ ത​ക​ര്‍​ത്ത ശേ​ഷം മു​റി​ക്ക് പു​റ​ത്ത് ഇ​റ​ങ്ങി​യ അ​ദി​നാ​ന്‍ താ​ന്‍ വി​ഷം ക​ഴി​ച്ച​താ​യി വീ​ട്ടു​കാ​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​ഥര്‍വിന്റെ മു​റി​യി​ല്‍ നി​ന്നും സോ​ഡി​യം നൈ​ട്രേ​റ്റ് ക​ണ്ടെ​ടു​ത്തു. ഇവര്‍ എ​റി​ഞ്ഞു ത​ക​ര്‍​ത്ത മൊ​ബൈ​ല്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പ​രി​ശോ​ധി​ച്ച്‌ വ​രി​ക​യാ​ണ്. ധ​ര്‍​മ്മ​ടം സി​ഐ സു​മേ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top