കൊച്ചി: കൊച്ചി ഇടപ്പള്ളിയില്‍ പൊലീസിനെ ബൈക്ക് മോഷ്ടാവ് ആക്രമിച്ചു. ആക്രമണത്തില്‍ എഎസ്ഐയ്ക്ക് കുത്തേറ്റു.എളമക്കര സ്റ്റേഷനിലെ എഎസ്ഐ ഗിരീഷ് കുമാറിനാണ് കുത്തേറ്റത്.
കളമശേരിയില്‍ നിന്ന കവര്‍ന്ന ബൈക്ക് പിടികൂടുന്നതിനിടെയാണ് ആക്രമണം. ഇടപ്പള്ളി മെട്രോ സ്റ്റേഷന് സമീപം പുലര്‍ച്ചെയാണ് സംഭവം. എച്ച്എംടി കോളനിയിലെ ബിച്ചു എന്നയാളാണ് ആക്രമണം നടത്തിയത്. ഇയാളെ പൊലീസ് ഓടിച്ചിട്ട് പിടികൂടി. കൈത്തണ്ടയില്‍ പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിലേക്ക് മാറ്റി.