Breaking News

സിൽവർലൈൻ കല്ലുകൾ പിഴുതെറിയും, എൽഡിഎഫിൻ്റെകണ്ണ് കമ്മീഷന്‍ ലക്ഷ്യമിട്ടെന്നും കെ സുധാകരൻ

തിരുവനന്തപുരം: കെ – റെയിലിനായി സ്ഥാപിച്ച കല്ലുകള്‍ പിഴുതെറിയുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.സമരം ശക്തമാക്കുമെന്നും ഒരു കാരണവശാലും പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സര്‍ക്കാരിന് ആരോടും പ്രതിബദ്ധതയില്ല. കെ – റെയിലിനായി മുഖ്യമന്ത്രി വാശി കാണിച്ചാല്‍ യുദ്ധസന്നാഹത്തോടെ പ്രതിപക്ഷം നീങ്ങും. പിണറായിയുടെ കണ്ണ് കമ്മീഷന്‍ ലക്ഷ്യമിട്ടാണ്. ഇതിലൂടെ 5 ശതമാനം കമ്മീഷനാണ് സിപിഎം ലക്ഷ്യം, ലാവ്‌ലിന്‍ നേട്ടമോര്‍ത്താണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ വാശിപിടിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

സിപിഎം അണികള്‍ പോലും കെ റെയിലിനെ എതിര്‍ക്കും. കാലഹരണപ്പെട്ട പദ്ധതിയാണിതെന്നും സുധാകരന്‍ പറഞ്ഞു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top