Alappuzha

രണ്‍ജീത് വധക്കേസില്‍ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി പിടിയില്‍

File

ആലപ്പുഴ: ബിജെപി നേതാവ് രണ്‍ജീത് വധക്കേസില്‍ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി പിടിയില്‍.കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആലപ്പുഴ സ്വ​ദേശികളാണ് പിടിയിലായത്. ഇതോടെ കേസില്‍ കസ്റ്റഡിയിലുള്ളവരുടെ എണ്ണം 12 ആയി. ഇതില്‍ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്നലെ രാത്രിയോടെ ഇവരുടെ കസ്റ്റഡി രേഖപ്പെടുത്തി. കസ്റ്റഡിയിലെടുത്ത ഇവരെ ആലപ്പുഴയില്‍ എത്തിച്ചു. ഇന്ന് വൈകീട്ടോടെ ഇവരെ കൂടുതല്‍ ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തും. ആലപ്പുഴ ന​ഗരത്തില്‍ തന്നെ താമസിക്കുന്നവരാണ് പിടിയിലായത്. തിരിച്ചറിയില്‍ പരേഡ് അടക്കം നടത്തേണ്ടതിനാല്‍ പൊലീസ് ഇവരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.

കഴിഞ്ഞ മാസം 19നാണ് രണ്‍ജീത് കൊല്ലപ്പെടുന്നത്. ആറ് ബൈക്കുകളിലായി എത്തിയ 12 പേരാണ് കൃത്യത്തില്‍ പങ്കെടുത്തത്. ഇവരില്‍ രണ്ട് പേരാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്.

പിടിയിലായ 12 പേരില്‍ കൊലയില്‍ നേരിട്ട് പങ്കെടുത്തവരുടെ എണ്ണം ഇതോടെ ആറായി. ​ഗൂഢാലോചനയില്‍ പങ്കെടുത്തവര്‍, തെളിവ് നശിപ്പിച്ചവര്‍ ഉള്‍പ്പെടെയുള്ളവരാണ് ഇപ്പോള്‍ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇനി പത്ത് പേര്‍ കൂടി പിടിയിലാകാനുണ്ടെന്നാണ് പൊലീസ് പറയുന്നത്.

അതിനിടെ ഇന്നലെ റിമാന്‍ഡ് ചെയ്ത രണ്ട് പേരെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് ഇന്ന് അപേക്ഷ നല്‍കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top