Latest News

അനുപമയും അജിത്തും വിവാഹിതരായി

തിരുവനന്തപുരം:അനുപമയും അജിത്തും വിവാഹിതരായി. തിരുവനന്തപുരം പരുത്തിപ്പാറ രജിസ്റ്റർ ഓഫീസിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ഇരുവരും വിവാഹത്തിന് അപേക്ഷ നൽകിയിരുന്നു. നോട്ടീസ് കാലാവധി കഴിഞ്ഞതിനെത്തുടർന്നാണ് ഇവരുടെ വിവാഹത്തിന് സാധുത നൽകിയത്.

കുഞ്ഞിന് വേണ്ടിയുള്ള അനുപമയുടെ പോരാട്ടം ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. പാർട്ടിയെയും സർക്കാരിനെയും ശിശുക്ഷേമ സമിതിയെയും പിടിച്ചുലച്ച വിവാദമായിരുന്നു ഇവരുടെ കുഞ്ഞിനെ അനധികൃതമായി ദത്ത് നൽകിയ വിഷയം. ഇവരുടെ കുഞ്ഞിനെ ആന്ധ്രയിലേക്ക് ദത്ത് നൽകിയതും അതുസംബന്ധിച്ച വിവാദങ്ങളും കേരളത്തിൽ ഒരുപാട് ചർച്ച ചെയ്യപ്പെട്ട സംഭവമായിരുന്നു.

1 Comment

1 Comment

  1. Iqubal Nalakath

    December 31, 2021 at 4:15 pm

    കേരളത്തിൽ ആദ്യം ആവും കുഞ്ഞുണ്ടായതിന്നു ശേഷം മറ്റ് രണ്ട് പേരെ വിവാഹം കഴിച്ചയാൾ വീണ്ടും വേറൊരു ആളെ വിവാഹം കഴിക്കുന്നത്……

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top