തിരുവനന്തപുരം:
(update:കുട്ടികളെ അല്പം മുമ്പ് കണ്ടെത്തി.)
വെഞ്ഞാറമൂട് പുല്ലംപാറ പാണയത്ത് നിന്ന് മൂന്ന് കുട്ടികളെ കാണാതായതായി പരാതി. പതിനൊന്ന്, പതിമൂന്ന്, പതിനാല് വയസുള്ള കുട്ടികളെ ആണ് ഇന്നലെ രാവിലെ മുതല്‍ കാണാനില്ലെന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
മൂന്ന് ആണ്‍കുട്ടികളെയാണ് കാണാതായത്.
വെഞ്ഞാറമൂട് പൊലീസ് കേസ് എടുത്തു അന്വേഷണം തുടങ്ങി. ഇവര്‍ അടുത്ത് അടുത്ത വീടുകളില്‍ താമസിക്കുന്നവരും ബന്ധുക്കളും ആണ്.