Alappuzha

ഷാൻ വധം: രണ്ടുപേര്‍ കൂടി കസ്റ്റഡിയിൽ

ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ കൂടി കസ്റ്റ‌ഡിയില്‍.തൃശൂര്‍, ആലുവ സ്വദേശികളാണ് കസ്റ്റഡിയിലായത്. ഇതോടെ കൊലക്കേസില്‍ പിടിയിലായവരുടെ എണ്ണം അഞ്ചായി. കൊലയാളി സംഘത്തെ രക്ഷപ്പെടാന്‍ സഹായിച്ചവരുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.

കഴിഞ്ഞ ദിവസം ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചേര്‍ത്തല സ്വദേശി അഖിലാണ് കഴിഞ്ഞ ദിവസം പിടിയിലായത്. അഖിലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ഇരട്ടക്കൊലപാതകം നടന്നിട്ട് ദിവസങ്ങള്‍ ആയെങ്കിലും ഇതുവരെ കൊലയാളി സംഘത്തെ പിടികൂടാന്‍ പൊലീസിനായിട്ടില്ല. രണ്ട് പാര്‍ട്ടികളുടെ സംസ്ഥാന ഭാരവാഹികള്‍ വധിക്കപ്പെട്ടിട്ട് ആറാം നാളിലും കാര്യമായ അറസ്റ്റുകള്‍ ഉണ്ടായില്ല. ഇരുവധക്കേസുകളിലും കൊലയാളികള്‍ക്ക് വാഹനം തരപ്പെടുത്തി നല്‍കിയവരാണ് അറസ്റ്റിലായതില്‍ ഭൂരിഭാഗം പേരും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top