ഹ്യുൽവ (സ്പെയിൻ): ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന് വെള്ളി. ഞായറാഴ്ച നടന്ന ഫൈനലിൽ സിംഗപ്പുരിന്റെ ലോ കെൻ യൂവിനോട് പരാജയപ്പെട്ടതോടെ ശ്രീകാന്തിന്റെ നേട്ടം വെള്ളിയിലൊതുങ്ങുകയായിരുന്നു. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു താരത്തിന്റെ തോൽവി. സ്കോർ: 15-21, 22-20. ഹ്യുൽവയിലെ കരോലിന മാരിൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യ രണ്ടു ഗെയിമുകളിലും ലീഡ് ചെയ്ത ശേഷമാണ് ശ്രീകാന്ത് മത്സരം കൈവിട്ടത്.
ഇതോടെ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് പുരുഷ സിംഗിൾസിൽ വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമെന്ന നേട്ടം ശ്രീകാന്ത് സ്വന്തമാക്കി. ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമെന്ന നേട്ടം നേരത്തെ ശ്രീകാന്ത് സ്വന്തമാക്കിയിരുന്നു.