കണ്ണൂരിൽ ഭർത്താവിന്റെ കുത്തേറ്റ് ഗർഭിണിക്ക് പരുക്ക്. കണ്ണൂർ പനയത്താം പറമ്പ് സ്വദേശി പ്രമ്യക്കാണ് പരുക്കേറ്റത്. ഭർത്താവ് ഷൈലേഷ് മദ്യപിച്ചെത്തി പ്രമ്യയുടെ കഴുത്തിൽ കുത്തുകയായിരുന്നു. ഓടിരക്ഷപ്പെട്ട ഷൈലേഷിനായി പൊലീസ് തെരച്ചിൽ തുടങ്ങി. അതേസമയം പ്രമ്യ അപകടനില തരണം ചെയ്തെന്ന് ഡോക്ടേഴ്സ് അറിയിച്ചു.
കണ്ണൂരിൽ ഗർഭിണിയെ ഭർത്താവ് കുത്തി,ഓടി രക്ഷപ്പെട്ട ഭർത്താവിനായി തിരച്ചിൽ
By
December 16, 2021 8:32 pm