Latest News

ബൈക്ക് നിറുത്തി മൊബൈലില്‍ സംസാരിക്കവെ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച്‌ സോഫ്‌ടുവെയര്‍ എന്‍ജിനിയര്‍ മരിച്ചു

മലയിന്‍കീഴ്: റോഡരികില്‍ ബൈക്ക് നിറുത്തി മൊബൈലില്‍ സംസാരിക്കവെ പിന്നാലെ വന്ന കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച്‌ സോഫ്‌ടുവെയര്‍ എന്‍ജിനിയര്‍ മരിച്ചു.ടെക്നോപാര്‍ക്കിലെ ഐ ഡയനാമിക് കമ്ബനിയില്‍ ജോലിനോക്കുന്ന ശാന്തുമൂല പുലരിനഗര്‍ ശ്രുതിയില്‍ രഞ്ജിത്താണ് (36) മരിച്ചത്. തിങ്കളാഴ്ച രാത്രി 8.30തോടെ മലയിന്‍കീഴ് – പാപ്പനംകോട് റോഡില്‍ ചൂഴാറ്റുകോട്ട പമ്പ് ഹൗസിന് സമീപത്താണ് അപകടമുണ്ടായത്.

നൈറ്റ് ഡ്യൂട്ടിക്ക് പോവുകയായിരുന്നു രഞ്ജിത്. അമിതവേഗത്തില്‍ വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി സിറ്റി ബസ് ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. ബൈക്ക് എതിര്‍ദിശയില്‍ വീണു. റോഡിലേക്ക് തെറിച്ചുവീണ ര‌ഞ്ജിത് ബസിന്റെ പിന്‍ചക്രങ്ങള്‍ക്കടിയില്‍ പെട്ടു. ഡ്രൈവര്‍ ഇറങ്ങി ഓടി മറഞ്ഞു. മലയിന്‍കീഴ് നിന്ന് പാപ്പനംകോട് ഡിപ്പോയിലേക്ക് പോവുകയായിരുന്ന ബസില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. നാട്ടുകാരും പൊലീസും ചേര്‍ന്ന് വീലിനും ആക്സിലിനും ഇടയില്‍ കുരുങ്ങിയ രഞ്ജിതിനെ ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. യശശ്ശരീരനായ പിന്നണി ഗായകന്‍ ബ്രഹ്മാനന്ദന്റെ അനുജന്‍ പരേതനായ പരമാനന്ദന്റെ മകനാണ് രഞ്ജിത്. മണക്കാട് വാടകയ്ക്ക് താമസിച്ചിരുന്ന രഞ്ജിത് കുടുംബസമേതം മലയിന്‍കീഴ് പുലരിനഗറില്‍ മൂന്നു വര്‍ഷം മുമ്ബാണ് സ്ഥലം വാങ്ങി വീട് വച്ച്‌ താമസമാക്കിയത്.

മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്‌റ്റുമോര്‍ട്ടത്തിന് ശേഷം ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ മാറനല്ലൂര്‍ വൈദ്യുതി ശ്‌മശാനത്തില്‍ സംസ്‌കരിച്ചു. മാതാവ് : വസന്തകുമാരി. ഭാര്യ : എല്‍. ശ്രുതി. മക്കള്‍ : ആര്‍.എസ്. ആഗ്നേയ്, ആര്‍.എസ്. ആരിഷ്. സഹോദരി : രജനി പരമാനന്ദന്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top