Breaking News

ഗവർണർക്ക് മറ്റെന്തോ ലക്ഷ്യമുണ്ടെന്ന് സംശയിക്കണം,വിമര്‍ശനവുമായി സിപിഐ മുഖപത്രം

തിരുവനന്തപുരം:ഗവര്‍ണര്‍ക്കെതിരെ  വിമര്‍ശനവുമായി സിപിഐ മുഖപത്രം. വൈസ് ചാന്‍സിലര്‍ നിയമനമായി ബന്ധപ്പെട്ടുള്ളത് ഗവര്‍ണറുടെ വിവാദത്തിന് പിന്നില്‍ മറ്റെന്തോ ഉദ്ദേശം ഉണ്ട് എന്ന് സംശയിക്കുന്നതില്‍ തെറ്റില്ല.അനാവശ്യ വിവാദങ്ങള്‍ മനഃപൂര്‍വം സൃഷ്ടിക്കുകയാണെന്നും മുഖ പ്രസംഗത്തില്‍ പറയുന്നു.

ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ പദവിയുടെ മഹത്വം മനസ്സിലാക്കാതെ പ്രവര്‍ത്തിക്കുന്നത് ആദ്യമല്ലെന്ന് മുഖപത്രത്തില്‍ പറയുന്നു. ഗവര്‍ണര്‍ ഉന്നയിക്കുന്നത് ബാലിശമായ കാര്യങ്ങളാണ്. ഗവര്‍ണര്‍മാര്‍ ബിജെപിയുടെ രാഷ്ട്രീയ പാവകളായി മാറുന്നു. ആരിഫ് മുഹമ്മദ് ഖാന്‍ അതിലൊരാള്‍ ആകാന്‍ ശ്രമിക്കുകയാണെന്നും മുഖപത്രത്തില്‍ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top