Breaking News

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണം;24 മണിക്കൂർ ഉപവാസം പ്രഖ്യാപിച്ച്‌ ഡീൻ കുര്യാക്കോസ് എംപി

തൊടുപുഴ: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണം എന്ന് ആവശ്യപ്പെട്ട് 24 മണിക്കൂര്‍ ഉപവാസം പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസ് നേതാവും ഇടുക്കി എംപിയുമായ ഡീന്‍ കുര്യാക്കോസ്. ശനിയാഴ്ച രാവിലെ 10 മണി മുതലാണ് സമരം നടത്തുന്നത്.

‘കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് ജലം’ എന്ന ആവശ്യം മുന്‍നിര്‍ത്തി കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് സുരക്ഷ ഭീഷണി ഉയര്‍ത്തുന്ന മുല്ലപ്പെരിയാര്‍ ഡാം ഡീക്കമ്മീഷന്‍ ചെയ്ത് പുതിയ ഡാം നിര്‍മ്മിക്കണം എന്ന ആവശ്യം ഉന്നയിച്ച്‌ നാളെ, ഡിസംബര്‍ 4ന് രാവിലെ 10 മണി മുതല്‍ അഞ്ചാം തീയതി പത്തുമണിവരെ 24 മണിക്കൂര്‍ ഉപവാസം ചെറുതോണിയില്‍ നടത്തുന്നു.പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം നിര്‍വഹിക്കും . സമാപനസമ്മേളന ഉദ്ഘാടനം തൊടുപുഴ എംഎല്‍എ പി ജെ ജോസഫ് നിര്‍വഹിക്കും.’- ഡീന്‍ കുര്യാക്കോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top