കൊച്ചി: കൊട്ടിയൂര്‍ പീഡനക്കേസ് പ്രതി റോബിന് വടക്കുംചേരിക്ക് ശിക്ഷയില്‍ ഇളവ്. 20 വര്‍ഷം തടവ് 10 വര്‍ഷമായി കുറയ്ക്കുകയും ഒരുലക്ഷം രൂപയുമായി കുറച്ചു.ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. പോക്സോ കേസും ബലാത്സംഗ വകുപ്പും നിലനില്‍ക്കുമെന്നും കോടതി അറിയിച്ചു.
വിവാഹത്തിനായി ജാമ്യം തേടി റോബിന് വടക്കുംചേരി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി കോടതി തള്ളിയിരുന്നു. വിവാഹം കഴിക്കാന്‍ രണ്ടുമാസത്തെ ജാമ്യം റോബിന് വടക്കുംചേരിക്ക് നല്‍കണമെന്ന് ഇരയും വിവാഹം കഴിക്കാനുള്ള മൗലിക അവകാശം ഉറപ്പാക്കണമെന്ന് റോബിന് വടക്കുംചേരിയും ആവശ്യപ്പെട്ടിരുന്നു.
കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലെ വൈദികനായിരുന്ന റോബിന് വടക്കുംചേരി 2016 ല്‍ പള്ളിമേടയില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗത്തിന് ഇരയാക്കി ഗര്‍ഭിണിയാക്കി എന്നതായിരുന്നു കേസ്.