Breaking News

ഉറങ്ങിക്കിടന്ന 19കാരി വെടിയേറ്റു മരിച്ചു,മലയാളി യുവതി അമേരിക്കയിൽ കൊല്ലപ്പെട്ടു

അലബാമ: അമേരിക്കയില്‍ മലയാളി പെണ്‍കുട്ടി വെടിയേറ്റു മരിച്ചു. തിരുവല്ല നിരണം സ്വദേശി മറിയം സൂസന്‍ മാത്യു (19) ആണ് കൊല്ലപ്പെട്ടത്.വീട്ടില്‍ ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ അപ്പാര്‍ട്ട്മെന്റിലെ മുകളിലത്തെ നിലയില്‍ താമസിച്ചിരുന്ന ആളാണ് വെടിവച്ചത്. അലബാമയിലെ മോണ്ട്​ഗോമറിയിലാണ് സംഭവം.

തിരുവല്ല സ്വദേശികളായ ഇടപ്പള്ളിപ്പറമ്ബില്‍ ബോബന്‍ മാത്യുവിന്റെയും ബിന്‍സിയുടെയും മകളാണ് മറിയം. ​ഗള്‍ഫിലായിരുന്ന ഇവര്‍ നാല് മാസമേ ആയൊള്ളും അമേരിക്കയില്‍ എത്തിയിട്ട്. മൃതദേഹം കേരളത്തിലെത്തിക്കാനുള്ള നടപടികള്‍ തുടരുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top