Kasaragod

നവവധു 125 പവനും കൊണ്ട് സുഹൃത്തിനൊപ്പം ഒളിച്ചോടി, കാറിൽ പോകുന്ന ദൃശ്യങ്ങൾ പൊലീസിന്

ഉദുമ: നവവധു വീട്ടില്‍നിന്നും 125 പവന്‍ സ്വര്‍ണവുമായി കാമുകനൊപ്പം കടന്നതായി പരാതി.പള്ളിക്കര പൂച്ചക്കാട് ആണ്​ സംഭവം. ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്നുമാണ്​ ആഭരണങ്ങളുമായി യുവതി കടന്നുകളഞ്ഞത്​. കളനാട്ടുനിന്ന് പൂച്ചക്കാട്ടേക്ക് ഈയിടെ വിവാഹം കഴിഞ്ഞെത്തിയ യുവതി, കാസര്‍കോട് സന്തോഷ് നഗറിലെ യുവാവ് എന്നിവര്‍ക്കെതിരെയാണ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. അതിരാവിലെയാണ് യുവതി വീട്ടില്‍നിന്ന് മുങ്ങിയത്. സഹപാഠിയായ സുഹൃത്തിന്‍റെ കാറില്‍ കയറി ഇവര്‍ പോകുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്.

ഇരുവരും കര്‍ണാടകയിലുണ്ടെന്ന് തിരിച്ചറിഞ്ഞതായി അന്വേഷണച്ചുമതലയുള്ള ബേക്കല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ യു.പി വിപിന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top