Breaking News

ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡ് ഓസ്ട്രേലിയയെ നേരിടും

ദുബായ്:ട്വൻ്റി20 ലോകകപ്പിൽ പാകിസ്ഥാനെ തകർത്ത് ഓസ്ട്രേലിയ ഫൈനലിൽ.രണ്ടാം സെമിഫൈനലിൽ പാക്കിസ്ഥാനെതിരെ അഞ്ച് വിക്കറ്റിനാണ് ഓസ്ട്രേലിയൻ ജയം.ഓസീസിനെ ആറാം വിക്കറ്റിൽ ഒന്നിച്ച മാർക്കസ് സ്റ്റോയ്നിസ് – മാത്യു വെയ്ഡ് സഖ്യമാണ് വിജയത്തിലെത്തിച്ചത്.

പാകിസ്ഥാൻ ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം ആറു പന്തുകൾ ശേഷിക്കേ ഓസ്ട്രേലിയ മറികടന്നു. നവംബർ 14-ന് നടക്കുന്ന ഫൈനലിൽ ഓസീസ്, ന്യൂസീലൻഡിനെ നേരിടും.

സ്റ്റോയ്നിസ് 31 പന്തിൽ നിന്ന് 2 സിക്സും 2 ഫോറുമടക്കം 40 റൺസോടെയും വെയ്ഡ് 17 പന്തിൽ നിന്ന് നാലു സിക്സും രണ്ടു ഫോറുമടക്കം 41 റൺസോടെയും പുറത്താകാതെ നിന്നു. ഷഹീൻ ഷാ അഫ്രീദി എറിഞ്ഞ 19-ാം ഓവറിൽ മൂന്ന് സിക്സറുകൾ നേടിയ വെയ്ഡാണ് ഓസീസിന് തകർപ്പൻ ജയം സമ്മാനിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top