കൊച്ചി: മിനിസ്ക്രീനില്‍ നായിക നായകന്മാരായി അഭിനയിച്ച് കൊണ്ടിരിക്കുന്ന ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും യഥാര്‍ഥ ജീവിതത്തിലും ഒന്നായി.സ്വന്തം സുജാത’ പരമ്പരയിലൂടെ മിനിസ്ക്രീന്‍ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരരായി മാറിയവരാണ് ചന്ദ്രയും ടോഷും. പ്രിയതാരങ്ങള്‍ സീരിയലിലെന്നപോലെ ജീവിതത്തിലും ഒന്നിക്കുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.
കൊച്ചിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
പരസ്പരം ഇഷ്ടവും ബഹുമാനവും ഉണ്ടായിരുന്നെങ്കിലും തങ്ങളുടേത് പ്രണയവിവാഹമല്ലെന്നും വീട്ടുകാര്‍ പറഞ്ഞുറപ്പിച്ചതാണെന്നും ചന്ദ്ര നേരത്തെ പറഞ്ഞിരുന്നു. ചോഷ് നല്ല മനുഷ്യനാണെന്നും എല്ലാവരെയും സന്തോഷത്തോടെ കൊണ്ടുപോകാന്‍ കഴിയുന്ന ആളാണെന്നും ചന്ദ്ര പറഞ്ഞു.