മാവേലിക്കര: ഹരിപ്പാട് വെട്ടുവേനിയില്‍ വിഷം ഉള്ളില്‍ ചെന്ന് അമ്മയും കുഞ്ഞും മരിച്ച നിലയില്‍.ഹരിപ്പാട് വെട്ടുവേനി നെടുവേലില്‍ സൂര്യന് ഡി. നമ്പൂതിരിയുടെ ഭാര്യ അദിതി (25), മകന് കല്‍ക്കി (5 മാസം) എന്നിവരാണു മരിച്ചത്.
അടുത്തിടെയാണ് സൂര്യന് നമ്പൂതിരി കോവിഡ് ബാധിച്ചു മരിച്ചത്. അദിതിയുടെ വീടായ ചെങ്ങന്നൂര്‍ ആലാ വിളവില്‍ വീട്ടില്‍ തിങ്കള്‍ രാത്രി പന്ത്രണ്ടോടെയാണ് ഇരുവരെയും വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടത്.