കോട്ടയം: തിരുവാര്‍പ്പ് മാലത്തുശേരി മാലേച്ചിറ വീട്ടില്‍ സുധീറിന്റെയും ഭീമയുടെയും മകന് സജാദ് ഒറ്റയടിപ്പാലം കടക്കവെ കാല് വഴുതി തോട്ടില്‍ വീണു മരിച്ചു. ഏഴ് വയസായിരുന്നു.
വൈകിട്ട് ആറരയോടെയായിരുന്നു സംഭവം.വീട്ടില്‍ നിന്നും ട്യൂഷന് പഠിക്കാന്‍ പോകാനാണ് കുട്ടി പാലത്തില്‍ കയറിയത്. പാലം കടക്കുന്നതിനിടെ വെള്ളത്തില്‍ പോയ ചെരുപ്പ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.