Ernakulam

അവസാനയാത്രയ്ക്ക് മുമ്പ് അന്‍സി കുറിച്ചത്… ‘പോകാനുള്ള സമയമായി

കൊച്ചി: മുൻ മിസ് കേരള അൻസി കബീർ, മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജൻ എന്നിവർ കൊച്ചിയിൽ വാഹനാപകടത്തിൽ മരിച്ചത്  ഞെട്ടൽ ഉണ്ടാക്കിയ വാർത്തയായിരുന്നു. 

മരണത്തിലേക്കുള്ള അവസാന യാത്രക്ക് മുമ്പ് മുൻ മിസ് കേരള അൻസി കബീർ കുറിച്ച വാക്കുകൾ അറം പറ്റിയതിന്റെ ആഘാതത്തിലാണ് ആരാധകരും സുഹൃത്തുക്കളും. ‘പോകാനുള്ള സമയമായി’ (It’s time to go) എന്നാണ് അൻസി കബീർ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. യാത്ര പോയ സ്ഥലത്തെ ചെറു വീഡിയോയ്ക്ക് ഒപ്പമായിരുന്നു ആൻസിയുടെ ഒറ്റവരി പോസ്റ്റ്.

വിശ്വസിക്കാനാകുന്നില്ലെന്നും ഇത് ഒരുപാട് നേരത്തെയാണെന്നുമാണ് അൻസിയുടെ മരണത്തിൽ ദുഃഖം പങ്കുവെച്ച പലരും അവരുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചത്. അൻസി ഇത് നേരത്തെ മുൻകൂട്ടി കണ്ടിരുന്നുവെന്നും ചിലർ അവരുടെ പോസ്റ്റിന് താഴെ കുറിച്ചു.

2019-ലെ മിസ് കേരളയായിരുന്ന അൻസി കബീർ തിരുവനന്തപുരം ആറ്റിങ്ങൽ ആലങ്കോട് സ്വദേശിനിയാണ്. ഗൃഹലക്ഷ്മി ഫേയ്സ് ഓഫ് കേരള-2018 ഫൈനലിസ്റ്റും ആയിരുന്നു. അൻസിയുടെ സുഹൃത്തും 2019-ലെ മിസ് കേരള റണ്ണറപ്പുമായ അഞ്ജന ഷാജൻ തൃശൂർ സ്വദേശിനിയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top