Breaking News

വൻ ഉണർവുണ്ടാക്കും, മാസ്ക്കും ജാഗ്രതയും മുഖ്യമെന്നും മുഖ്യമന്ത്രി

കണ്ണൂർ:സ്കൂൾ തുറക്കുന്നത് വിദ്യാഭ്യാസ രംഗത്ത് വൻ ഉണർവുണ്ടാക്കുമെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്ത് നാളെ വിദ്യാലയങ്ങൾ തുറക്കുന്ന സാഹചര്യത്തിൽ എല്ലാ ക്രമീകരണങ്ങളും ഉറപ്പ് വരുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഹോമിയോ പ്രതിരോധ മരുന്ന് എല്ലാ കുട്ടികൾക്കും നൽകണമെന്നും പിണറായി പറഞ്ഞു.

കുട്ടികൾ വിദ്യാലയങ്ങളിലേക്ക് എത്തുമ്പോൾ എല്ലാവരും ഒരുപോലെ കൊവിഡ് മുൻകരുതൽ പാലിക്കണമെന്നും മാസ്ക് ധരിക്കുക പ്രധാനമാണെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. പിണറായി എ.കെ.ജി. മെമ്മോറിയൽ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ ഹയർ സെക്കണ്ടറി ബ്ലോക്ക് ശിലാസ്ഥാപനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഒരു ഇടവേളക്ക് ശേഷം കുട്ടികൾ വിദ്യാലയങ്ങളിലേക്ക് എത്തുന്ന നാളെ കേരളത്തെ സംബന്ധിച്ച് പ്രധാനപ്പെട്ട ദിവസമാണ്. എല്ലാ ക്രമീകരണങ്ങളും ഉറപ്പ് വരുത്തിയിട്ടുണ്ട്. കൊവിഡ് വാക്‌സിൻ പരമാവധി എല്ലാവർക്കും ലഭ്യമാക്കിയ സാഹചര്യത്തിലാണ് സ്കൂൾ തുറക്കാൻ സംസ്ഥാന സർക്കാർ തീരുമാനമെടുത്തത്”. കുട്ടികൾ നേരിട്ട് വിദ്യാലയങ്ങളിലേക്ക് എത്തുന്നതോടെ കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് ഉണർവുണ്ടാകുമെന്ന് മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

 

സംസ്ഥാനത്ത് കൊവിഡ് പടർന്ന് പിടിച്ച സാഹചര്യത്തിൽ വിദ്യാർത്ഥികൾക്കായി സജ്ജീകരിച്ച ഓൺലൈൻ പഠനം വിജയകരമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡിനെയും ഒരു പരിധിയോളം പിടിച്ച് കെട്ടാൻ കേരളത്തിന് സാധിച്ചു. ജനങ്ങളുടെ ഒരുമയും ഐക്യവും ഇതിന് മുതൽക്കൂട്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top