Latest News

കോവിഡ്:നടൻ യൂസഫ് ഹുസൈൻ അന്തരിച്ചു

മുംബൈ:നടൻ യൂസഫ് ഹുസൈന്‍(73) അന്തരിച്ചു. കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് മുംബൈ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് രാവിലെയാണ് മരിച്ചത്.മരുമകനും സംവിധായകനുമായ ഹന്‍സല്‍ മെഹ്തയാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്.

നടന്മാരായ അഭിഷേക് ബച്ചന്‍, മനോജ് ബാജ്‌പെ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി. 2003ല്‍ ആദ്യമായി ഒന്നിച്ചഭിനയിച്ച കുച്ച്‌ നാ ഹോ മുതലുള്ള അടുപ്പം കുറിച്ചാണ് അഭിഷേക് ആദരാഞ്ജലികള്‍ നേര്‍ന്നത്. ദൂം 2, റയീസ്, റോഡ് ടു സങ്കം തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് യൂസഫ് ഹുസൈന്‍.

യൂസഫിന്റെ മകള്‍ സഫീനയുടെ ഭര്‍ത്താവാണ് ഹന്‍സല്‍ മെഹ്ത. തന്റെ സിനിമാജീവിതത്തില്‍ യുസഫ് വഹിച്ച പങ്ക് ഓര്‍ത്തുകൊണ്ടായിരുന്നു ഹന്‍സലിന്റെ കുറിപ്പ്. സംവിധായകനെന്ന നിലയില്‍ താന്‍ ബുദ്ധിമുട്ടിലായപ്പോള്‍, കരിയര്‍ അവസാനിച്ചെന്ന് കരുതിയപ്പോള്‍ യൂസഫാണ് തന്നെ സഹായിച്ചതെന്നും അദ്ദേഹം തനിക്ക് അമ്മായച്ഛനല്ല മറിച്ച്‌ അച്ഛന്‍ തന്നെയായിരുന്നെന്നും ഹന്‍സല്‍ കുറിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top