Breaking News

ആര്യൻ ഖാൻ ജയിൽ മോചിതനായി

മുംബൈ: ആഡംബരക്കപ്പലിലെ ലഹരി പാർട്ടി കേസിൽ ​ കേസിൽ അറസ്റ്റിലായ ബോളിവുഡ്​ താരം ഷാരൂഖ്​ ഖാന്‍റെ മകൻ ആര്യൻ ഖാൻ ജയിൽ മോചിതനായി. വ്യാ​ഴാഴ്ചയാണ്​ 23കാരന്​ ബോംബെ ഹൈകോടതി ജാമ്യം അനുവദിച്ചത്​. പിതാവ്​ ഷാരൂഖ്​ ഖാൻ മകനെ സ്വീകരിക്കാനായി ആർതർ റോഡ്​ ജയിലിൽ എത്തിയിരുന്നു.

ജാമ്യ ഉത്തരവിന്‍റെ പകർപ്പ് കൃത്യസമയത്ത് ആർതർ റോഡ്​ ജയിലിൽ എത്തിക്കാത്തത് കൊണ്ടാണ് വെള്ളിയാഴ്ച ആര്യന്​ പുറത്തിറങ്ങാൻ സാധിക്കാതിരുന്നത്​. 24 ദിവസമാണ് ആര്യൻ ആർതർ റോഡ് ജയിലിൽ കഴിഞ്ഞത്. ശനിയാഴ്ച രാവിലെ ഷാരൂഖ്​ ബാന്ദ്രയിലെ വസതിയായ മന്നത്തിൽ നിന്നും ആർതർ റോഡ്​ ജയിലിലേക്ക്​ പുറപ്പെടുന്ന ചിത്രങ്ങൾ പുറത്തുവന്നു.

ജാമ്യം ലഭിക്കാനായി നടി ജൂഹി ചൗളയാണ്​ ഒരു ലക്ഷം രൂപയുടെ ബോണ്ടില്‍ ഒപ്പിട്ട് നൽകിയത്​. ബോംബെ ഹൈക്കോടതിയിലെത്തിയാണ് ജൂഹി ബോണ്ട് ഒപ്പിട്ടുനല്‍കിയത്. ജാമ്യനടപടികള്‍ വേഗത്തിലാക്കാന്‍ ജൂഹിയുടെ ഇടപെടല്‍ സഹായിച്ചെന്നാണ് റിപ്പോര്‍ട്ട്. നേരത്തേ, ഷാരൂഖി​െൻറ അടുത്ത സുഹൃത്തായ ജൂഹി, അദ്ദേഹത്തി​െൻറ പ്രയാസകാലത്ത്​ പ്രതികരിക്കുന്നില്ല എന്ന വിമർശനം സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു. അതെല്ലാം തള്ളിക്കൊണ്ടാണ്​ അവർ കോടതിയിൽ എത്തിയത്​.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top