തൊടുപുഴ:2018 ലെ മഹാപ്രളയത്തിനുശേഷം ആദ്യമായി മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും. രാവിലെ 7ന് രണ്ടു ഷട്ടറുകൾ ആണ് ഉയർത്തുക.35 സെൻറീമീറ്റർ ഉയർത്തി 534 ഘനയടി വെള്ളം സ്പിൽവേ വഴി പുറത്തേക്ക് ഒഴുക്കും. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കൂടി. ഇപ്പോൾ 138.40 അടിയാണ്. ഷട്ടർ ഉയർത്തി 138 അടിയിൽ നിജപ്പെടുത്തുക ആണ് ഉദ്ദേശം.
മന്ത്രിമാരായ കെ രാജനും റോഷി അഗസ്റ്റിനും 7മണിക്ക് അണക്കെട്ടിൽ എത്തും.