Breaking News

ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റായി റഹീം; കേന്ദ്ര കമ്മറ്റിയോഗം അംഗീകാരം നൽകി

ന്യൂഡൽഹി:ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന് ദേശീയ പ്രസിഡന്റിന്റെ ചുമതല. പി.എ മുഹമ്മദ് റിയാസ് മന്ത്രിയെന്ന നിലയിലെ തിരക്കുകള്‍ മൂലം സംഘടന പദവി ഒഴിയുന്ന സാഹചര്യത്തിലാണ് തീരുമാനം. ഡൽഹി കേരളഹൗസിൽ ചേർന്ന കേന്ദ്ര കമ്മറ്റിയോഗം തീരുമാനത്തിന് അംഗീകാരം നൽകി. അടുത്ത വർഷം ആദ്യം നടക്കുന്ന സംഘടന തിരഞ്ഞെടുപ്പിലാകും മുഹമ്മദ് റിയാസിന്റെ ഔദ്യോഗിക പടിയിറക്കം. സംഘടനയുടെ എല്ലാഘടകത്തിലും സെക്രട്ടറി പദവി വഹിച്ചിട്ടുള്ള റിയാസ് പൗരത്വനിയമത്തിനെതിരായ പ്രതിഷേധത്തിൽ അടക്കം സജീവമായി സംഘടനയെ നയിച്ചു. എം വിജിന്‍, കെ വി സുമേഷ്, സച്ചിന്‍ ദേവ്, കെ റഫീഖ് എന്നിവരിലാരെങ്കിലും ഡിവൈഎഫ്െഎയുടെ സംസ്ഥാന നേതൃസ്ഥാനത്തേയ്ക്ക് എത്തുമെന്നാണ് സൂചന

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top