Breaking News

പ്രതി ജൂഡോ ചാമ്പ്യൻ,വീട്ടിൽ നിന്നിറങ്ങിയപ്പോൾ മുതൽ യുവതിയെ പിന്തുടർന്നു

മലപ്പുറം:കൊണ്ടോട്ടി ബലാല്‍സംഗശ്രമക്കേസ് പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനുമുന്നില്‍ ഹാജരാക്കും. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ നേരിട്ട് കോടതിയില്‍ ഹാജരാക്കാനാവില്ലെന്ന് മലപ്പുറം എസ്പി എസ്.സുജിത്ത് ദാസ്  പറഞ്ഞു. മെഡിക്കല്‍ പരിശോധന അടക്കമുള്ള കാര്യങ്ങള്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് തീരുമാനിക്കുമെന്നും എസ്പി വ്യക്തമാക്കി. കൊണ്ടോട്ടി ബലാല്‍സംഗശ്രമക്കേസ് പ്രതി ജൂഡോ ചാംപ്യനെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. യുവതിയുടെ കഴുത്തിനും തലയ്ക്കും നല്ല പരുക്കുണ്ട്. ചെറുത്തുനിന്നതിനാല്‍ ജീവാപായമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

യുവതിയുടെ അതേ നാട്ടുകാരനാണ് പ്രതി. ഇന്നലെ ഉച്ചക്ക് രണ്ടിനായിരുന്നു ആക്രമണം. കൈകള്‍ കെട്ടിയിരുന്നു, ഷാള്‍ പെണ്‍കുട്ടിയുടെ വായ്ക്കുള്ളില്‍ കുത്തിക്കയറ്റിയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പീഡന ശ്രമം ചെറുത്തപ്പോള്‍ കല്ലുകൊണ്ട് ഇടിച്ചു പരുക്കേല്‍പ്പിച്ചു. തെളിവായി സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരു്ന്നു.

ബലാല്‍സംഗ ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട ഇരുപത്തിയൊന്നുകാരി പരിസരത്തുള്ള വീട്ടില്‍ അഭയം തേടുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന പെണ്‍കുട്ടി ആശുപത്രി വിട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top