Breaking News

രാജ്യം പുതു ചരിത്രമെഴുതി, ഓരോ ഇന്ത്യക്കാരൻ്റെയും നേട്ടമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: നൂറുകോടി വാക്സിൻ ഡോസിലുടെ രാജ്യം പുതു ചരിത്രം എഴുതിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.ഇത് ഓരോ ഇന്ത്യക്കാരൻ്റെയും നേട്ടമാണ്. ഇത് രാജ്യത്തിൻറെ കരുത്തിൻ്റെ പ്രതിഫലനമാണ്. വാക്സിനേഷനിൽ തുല്യത ഉറപ്പാക്കി. വിഐപി സംസ്കാരം മാറ്റിനിർത്തി. വിളക്ക് കത്തിക്കാൻ പറഞ്ഞപ്പോൾ അത് കൊണ്ട് കൊറോണ പോകുമോ എന്ന് പുച്ഛിച്ചു. എന്നാൽ അത് രാജ്യത്തിൻറെ ഒരുമയാണ് കാട്ടിയത്. അതുപോലെ കൈകൊട്ടിയപ്പോൾ  കേൾപ്പിച്ചത് രാജ്യത്തിൻറെ ഐക്യവും. 100 വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ മഹാമാരി ആണ് കോവിഡ്. ഇതിനെ അതിജീവിക്കാൻ കഴിയുമോ എന്ന് ചോദിച്ചവർക്കുള്ള മറുപടിയാണ് നേട്ടം. നേട്ടത്തിൽ ലോകം മുഴുവൻ ഇന്ത്യയെ അഭിനന്ദിക്കുകയാണ്.

മാസ്ക് ജീവിതശൈലിയുടെ ഭാഗമാക്കണം.പുറത്തിറങ്ങുമ്പോൾ ചെരുപ്പ് ഇട്ടിറങ്ങുന്നത് പോലെ മാസ്ക്കും ധരിക്കണം.

സാമ്പത്തികരംഗം മെച്ചപ്പെടുകയാണ്. രാജ്യത്തേക്ക് കൂടുതൽ നിക്ഷേപം വരുന്നു. വിദേശ ഏജൻസികൾ രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥയെ ശുഭകരമായി കാണുന്നു. റിയൽ എസ്റ്റേറ്റ്, കാർഷിക മേഖലകൾ പുരോഗതി പ്രാപിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത് കാണാം….

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top