Breaking News

വീടിന് മുകളിൽ കയറി വൈദ്യുതി കമ്പിയിൽ തൊട്ടു, നാലാം ക്ലാസുകാരൻ ഷോക്കേറ്റ് മരിച്ചു

കാസർഗോഡ്:മഞ്ചേശ്വരത്ത് വീടിനു സമീപം കളിക്കുന്നതിനിടെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു.ഹൊസങ്കടി മൊറത്തണയില്‍ മൊറത്തണ ഹൗസില്‍ സദാശിവ ഷെട്ടിയുടെയും യശോദയുടെയും മകന്‍ മോക്ഷിത്ത് രാജ് ഷെട്ടി (എട്ട്) ആണ് ദാരുണമായി മരിച്ചത്. മൊറത്തണ ഗവ. യു.പി. സ്‌കൂള്‍ വിദ്യാര്‍ഥിയാണ്.

വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം നടന്നത്. വീടിന് അടുത്തായി പണിയുന്ന വീട്ടില്‍ കളിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. വീടിന്റെ മുകള്‍നിലയില്‍ കൈയെത്തും ദൂരത്തുണ്ടായ വൈദ്യുതി കമ്പിയിൽ മോക്ഷിത്ത് തൊടുകയായിരുന്നു.ഉടന്‍ തന്നെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top