Breaking News

പെലെയെ മറികടന്ന് ഛേത്രി,ഇന്ത്യ ഫൈനലിൽ

സാഫ് കപ്പിൽ  നിർണായക മത്സരത്തിൽ ആതിഥേയരായ മാലിദീപിനെ തകർത്ത് ഇന്ത്യ ഫൈനലിൽ. രാജ്യാന്തര ഗോൾ നേട്ടത്തിൽ പെലെയെ മറികടന്ന ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ഇരട്ട ഗോളുകളുടെ ബലത്തിൽ 3-1നായിരുന്നു ഇന്ത്യയുടെ വിജയം. സുനിൽ ഛേത്രിയുടെ 78 ആ ം രാജ്യാന്തര ഗോളാണ്. ഈ വിജയത്തോടെ ഒന്നാം സ്ഥാനം സ്വന്തമാക്കി ഇന്ത്യ ഫൈനലിലേക്ക് മുന്നേറി. 33ആം മിനുട്ടിൽ മൻവീറിന്റെ ഒരു ലോകോത്തര സ്ട്രൈക്കിലൂടെ ആയിരുന്നു ഇന്ത്യ ലീഡ് എടുത്തത്. 

ആദ്യ പകുതി അവസാനിക്കും മുമ്പ് ഒരു. പെനാൾട്ടിയിൽ നിന്ന് മാലിദീപ് ക്യാപ്റ്റൻ അലി അഷ്ഫഖ്  സമനില നൽകി. രണ്ടാം പകുതിയിൽ ആയിരുന്നു ഛേത്രി ഹീറോ ആയി അവതരിച്ചത്. 62ആം മിനുട്ടിൽ അപുയിയയിൽ നിന്ന് മൻവീറിലേക്കും, മൻവീറിൽ നിന്ന് ചേത്രിയിലേക്കും പന്ത് എത്തി. ഇന്ത്യൻ ക്യാപ്റ്റൻ ഒട്ടു പിഴക്കാതെ പന്ത് വലയിൽ എത്തിച്ച് ഇന്ത്യക്ക് ലീഡ് നൽകി.”71ആം മിനുട്ടിൽ സുനിൽ ഛേത്രി തന്നെ ഇന്ത്യയുടെ ലീഡ് ഇരട്ടിയാക്കി. ഒരു മനോഹരമായ ഹെഡറിൽ നിന്നായിരുന്നു ഛേത്രിയുടെ രണ്ടാം ഗോൾ. ഛേത്രിയുടെ ഇന്ത്യക്ക് ആയുള്ള 79ആം ഗോൾ ആയിരുന്നു ഇത്. ഈ ടൂർണമെന്റിൽ ഇന്ത്യ നേടിയ അഞ്ചു ഗോളിൽ നാലും ഛേത്രി ആണ് നേടിയത്‌ ഈ ഗോൾ ഇന്ത്യയുടെ വിജയം ഉറപ്പിച്ചു.

ഒക്ടോബർ 16ന് നടക്കുന്ന ഫൈനലിൽ ഇന്ത്യ നേപ്പാളിനെ ആണ് നേരിടുക. നേരത്തെ നേപ്പാളിനെ നേരിട്ടപ്പോൾ ഇന്ത്യക്ക് ആയിരുന്നു വിജയം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top